< Back
Qatar

Qatar
ഹൈദരലി തങ്ങൾ സൗഹൃദത്തിന് വേണ്ടി നിലകൊണ്ട നേതാവ് :കൾച്ചറൽ ഫോറം
|6 March 2022 8:20 PM IST
ദോഹ :കേരള സമൂഹത്തിൽ സൗഹൃദത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് എ. സി മുനീഷ് അനുസ്മരിച്ചു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ പക്വതയുടെ കൈകാരൃം ചെയ്ത തങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ അവകാശങ്ങൾ പിടിച്ചു വാങ്ങുന്നതിൽ കണിശത പുലർത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോഗത്തോടെ കേരളത്തിന്റെ രാഷ്ട്രീയ, ആത്മീയ മേഖലയിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതയും അദ്ദേഹത്തിന്റെ വിവിധ മേഖലയിലെ സംഭാവനകൾ ചരിത്രത്തിൽ അനുസ്മരിക്കപ്പെടുമെന്നും എ. സി മുനീഷ് പ്രസ്താവനയിൽ പറഞ്ഞു