< Back
Qatar
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ബോസസ് ഡേ ഔട്ടുമായി കൈകോർത്ത് ഐ.ബി.പി.സി
Qatar

ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ബോസസ് ഡേ ഔട്ടുമായി കൈകോർത്ത് ഐ.ബി.പി.സി

Web Desk
|
20 May 2024 12:45 AM IST

പങ്കാളിത്തം സംബന്ധിച്ച് ഐ.ബി.പി.സിയും ഗൾഫ് മാധ്യമവും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെച്ചു

ദോഹ: ഖത്തറിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ബോസസ് ഡേ ഔട്ടുമായി കൈകോർത്ത് ഇന്ത്യൻ എംബസിയുടെ അപെക്‌സ് സംഘടനയായ ഐ.ബി.പി.സി. പങ്കാളിത്തം സംബന്ധിച്ച് ഐ.ബി.പി.സിയും ഗൾഫ് മാധ്യമവും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെച്ചു. ജൂൺ ഒന്ന് ശനിയാഴ്ച ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ടിലാണ് ബോസസ് ഡേ ഔട്ട് പരിപാടി നടക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ ചലച്ചിത്രതാരവും പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ആശിഷ് വിദ്യാർഥി, അർഫീൻ ഖാൻ, സാനിധ്യ തുൾസിനന്ദൻ എന്നിവർ ഒന്നിക്കുന്ന 'ബോസസ് ഡേ ഔട്ട്' ഖത്തറിലെ ബിസിനസ്-മാനേജ്‌മെന്റ് മേഖലകളിലെ പ്രൊഫഷണലുകൾക്ക് പുതു വഴികാട്ടിയായാണ് അവതരിപ്പിക്കുന്നത്. ബോസസ് ഡേ ഔട്ടിൽ' സ്വദേശികളും, വിദേശികളും ഉൾപ്പെട്ടെ ഉന്നത വ്യക്തികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ഐ.ബി.പി.സി സഹകരിക്കും

ദോഹയിലെ ഐ.ബി.പി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ബോർഡ് ഓഫ് ഗവേണേഴ്‌സ് അംഗങ്ങളായ നിഷാദ് അസീം, താഹ മുഹമ്മദ് അബ്ദുൽ കരീം, പ്രൊഫഷണൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഗൾഫ് മാധ്യമം റീജ്യനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

Similar Posts