< Back
Qatar
ഫോട്ടോഗ്രഫി മത്സരവുമായി ഐസിസി ഫോട്ടോഗ്രഫി ക്ലബ്‌; വിജയിക്ക് 5000 റിയാൽ സമ്മാനം
Qatar

ഫോട്ടോഗ്രഫി മത്സരവുമായി ഐസിസി ഫോട്ടോഗ്രഫി ക്ലബ്‌; വിജയിക്ക് 5000 റിയാൽ സമ്മാനം

Web Desk
|
23 Nov 2024 8:01 PM IST

ഈ മാസം 30 വരെ എൻട്രികൾ അയക്കാം

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐസിസി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഐസിസി ഫോട്ടോഗ്രഫി ക്ലബിന്റെ വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് മത്സരം. എക്‌സ്‌പ്ലോറിങ് ഖത്തർ, ബാക് ടു നേച്വർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്ക് 5000 ഖത്തർ റിയാലാണ് സമ്മാനത്തുക. രണ്ട് വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും. സ്വദേശികൾക്കും ഖത്തറിലെ താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം.

ഈ മാസം 30 ആണ് എൻട്രികൾ അയക്കാനുള്ള അവസാന സമയം. പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിലേക്ക് സൗജന്യ എൻട്രി അനുവദിച്ചിട്ടുണ്ട്. ഡിസംബർ 13നും 14നുമാണ് ഫോട്ടോഗ്രഫി ക്ലബിന്റെ വാർഷികാഘോഷം നടക്കുന്നത്. 13ന് ക്ലബ് അംഗങ്ങളുടെ ഫോട്ടോ പ്രദർശനം ഐസിസി അശോക ഹാളിൽ നടക്കും.

25 വർഷത്തിലധികം എക്‌സ്പീരിയൻസുള്ള മുതിർന്ന ഇന്ത്യൻ ഫോട്ടോഗ്രാഫർമാരെ ആദരിക്കും. ഫോട്ടോഗ്രഫി വർക്ക് ഷോപ്പുകൾ, പാനൽ ചർച്ച, ഫോട്ടോ റിവ്യൂ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫ്രീ ക്യാമറ ക്ലീനിങ് സൗകര്യവും പുതിയ ക്യാമറ മോഡലുകൾ പരിചയപ്പെടാൻ അവസരവും നൽകുന്ന ബ്രാൻഡ് കൗണ്ടറും അബുഹമൂറിലെ ഐസിസി ആസ്ഥാനത്ത് സജ്ജീകരിക്കും

Similar Posts