< Back
Qatar
People of Manipur
Qatar

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻകാസ് ഖത്തർ

Web Desk
|
26 July 2023 7:33 AM IST

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മണിപ്പൂരിൽ കലാപങ്ങൾ അടിച്ചമർത്തുന്നതിനു പകരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കലാപകാരികൾക്കൊപ്പം ചേരുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിൻ പികെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ഹരീഷ് കുമാർ യോഗത്തിന് നന്ദി പറഞ്ഞു.

Similar Posts