< Back
Qatar
Incas Qatar Ernakulam District Committee organizes Iftar for workers
Qatar

തൊഴിലാളികൾക്കായി ഇഫ്താർ സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി

Web Desk
|
19 March 2025 8:50 PM IST

ഇൻഡസ്ട്രിയൽ 43ലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 400 ഓളം പേർ പങ്കെടുത്തു

ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ 43ലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 400 ഓളം പേർ പങ്കെടുത്തു.

ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി അംഗവും ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറിയുമായ കെ വി ബോബൻ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ജനറൽ സെക്രട്ടറിമാരായ ഷെമീർ പുന്നൂരാൻ, അഷറഫ് നന്നമുക്ക്, മുനീർ പള്ളിക്കൽ, ബിഎം ഫാസിൽ, പികെ റഷീദ്, ആന്റണി ജോൺ, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി. ജി, ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് സുഭലക്ഷ്മി ദിജേഷ്, ആക്ടിംഗ് ജനറൽ സെക്രട്ടറി ജസീല ഷെമീം, ട്രഷറർ അനൂജ റോബിൻ, ഐ.സി.സി യൂത്ത് വിംഗ് ചെയർമാൻ എഡ്വിൻ സെബാസ്റ്റ്യൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ പ്രസിഡന്റുമാർ/ ജനറൽ സെക്രട്ടറിമാരും, മറ്റ് സംഘടനാ നേതാക്കളും പങ്കെടുത്തു.

ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആർ ദിജേഷ്, വൈസ് പ്രസിഡന്റുമാരായ ഷാജി എൻ. ഹമീദ്, ഷെമീം ഹൈദ്രോസ്, പിആർ രാമചന്ദ്രൻ, ട്രഷറർ ബിനീഷ് കെ അഷറഫ്, ഉപദേശക സമിതി ചെയർമാൻ ഡേവിസ് ഇടശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.ബി. ഷിഹാബ്, മഞ്ജുഷ ശ്രീജിത്ത്, എം പി മാത്യു, എം എം മൂസ, ജില്ലാ ഭാരവാഹികളായ പി.ടി. മനോജ്, റിഷാദ് മൊയ്തീൻ, ആന്റു തോമസ്, ബിനു പീറ്റർ, അൻഷാദ് ആലുവ, അനിത അഷറഫ്, ബെൻസൺ ചാണ്ടി, ബിജു നായർ, റെനിഷ് ഫെലിക്‌സ്, എൽദോ എബ്രഹാം, എൽദോസ് സി എ, ജയ രാമചന്ദ്രൻ, ബിനോജ് ബാബു, സിറിൾ ജോസ്, അബു താഹിർ, മുഹമ്മദ് നബീൽ, സിനിക് സാജു, ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Similar Posts