< Back
Qatar
ഐ.സി.സി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി   സഹകരിക്കുമെന്ന് ഇന്‍കാസ് വിമത വിഭാഗം
Qatar

ഐ.സി.സി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സഹകരിക്കുമെന്ന് ഇന്‍കാസ് വിമത വിഭാഗം

Web Desk
|
9 Jun 2022 9:38 PM IST

ഐ.സി.സി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുമായി സഹകരിക്കുമെന്ന് ഇന്‍കാസ് വിമത വിഭാഗം അറിയിച്ചു. കെ.പി.സി.സിയുടെ വിലക്ക് വകവയ്ക്കാതെ പ്രസിഡണ്ട് ഉള്‍പ്പെടെ മുഴുവന്‍ സ്ഥാനങ്ങളിലും മത്സരിക്കാന്‍ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

നിലവിലെ പ്രസിഡന്റ് സമീര്‍ ഏറാമലയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിമത നേതൃത്വം ആരോപിച്ചു. ഐ.സി.സി അഫിലിയേഷന്‍ നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പിനോട് സഹകരിക്കേണ്ടതുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. എ.പി മണികണ്ഠന്‍, കെ.വി ബോബന്‍, ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Similar Posts