< Back
Qatar

Qatar
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ഇന്ത്യ വിമാനം രാത്രി 10ന് പുറപ്പെടും
|1 July 2021 6:19 PM IST
ഇന്ത്യ-ഖത്തര്‍ എയര്‍ബബ്ള്‍ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു.
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം രാത്രി 10ന് പുറപ്പെടും. ഇന്ന് രാവിലെ റദ്ദാക്കിയ വിമാനമാണ് രാത്രി 10ന് പുറപ്പെടുന്നത്. ഖത്തറുമായുള്ള എയര്‍ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്.
ഇന്ത്യ-ഖത്തര്‍ എയര്‍ബബ്ള്‍ കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു. കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ സര്‍വീസ് ഇതേ തുടര്‍ന്ന് റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു