< Back
Qatar

Qatar
ഫുട്‌ബോളിൽ ഇന്ത്യ-ഖത്തർ സഹകരണം; QFAയുമായി കരാറിൽ ഒപ്പുവെച്ചു
|12 Sept 2022 1:27 PM IST
ഫുട്‌ബോളിൽ പരസ്പര സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഖത്തറും. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനും ഖത്തർ ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൌബേ, ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവർ ദോഹയിലെത്തി ക്യു.എഫ്.എ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
