< Back
Qatar

Qatar
ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
|23 Oct 2023 6:37 AM IST
ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം അൽഖോറില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനക്കാരായ നാനൂറിലേറെ പ്രവാസികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
തെലുങ്ക് കലാ സമിതി, ആസ്റ്റർ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം, ഇന്ത്യൻ ഫാർമസിസ്‌റ്റ്സ് അസോസിയേഷൻ, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.