< Back
Qatar
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം
Qatar

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം

Web Desk
|
15 Aug 2022 11:49 PM IST

ഇന്ത്യക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

ദോഹ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ കൾച്ചറൽ സെന്റർ ആസ്ഥാനത്ത് അംബാസഡർ ദീപക് മിത്തൽ പതാക ഉയർത്തി. ഇന്ത്യക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

ഇന്ത്യയുടെ ബഹുസ്വരത പ്രകടമാക്കുന്നതായിരുന്നു ഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആഘോഷങ്ങൾക്കായി ഒത്തുചേർന്നു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ വായിച്ചു. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. വിവിധ കമ്യൂണിറ്റി നേതാക്കൾ സാംസ്‌കാരിക പ്രമുഖർ എന്നിവർ സംബന്ധിച്ചു.


Similar Posts