< Back
Qatar
ഖത്തറിലെ ഇന്ത്യൻ എംബസ്സി അൽഖോറിൽ  പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു
Qatar

ഖത്തറിലെ ഇന്ത്യൻ എംബസ്സി അൽഖോറിൽ പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
17 Oct 2023 7:06 AM IST

ഖത്തറിലെ ഇന്ത്യൻ എംബസ്സി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ച് അൽഖോറിൽ പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രദേശത്ത് താമസിക്കുന്ന 160 ഓളം പ്രവാസി ഇന്ത്യക്കാര്‍ സേവനങ്ങള്‍

പ്രയോജനപ്പെടുത്തി, ക്യാമ്പിൽ പ്രാഥമിക സേവനങ്ങൾക്കൊപ്പം, വിവിധ സേവനങ്ങൾക്കുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും, ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനും ഉള്ള സൗകര്യവും ഒരുക്കിയിരുന്നു.ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Similar Posts