< Back
Qatar

Qatar
ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ മേള സംഘടിപ്പിക്കുന്നു
|28 May 2024 9:23 PM IST
ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് മാമ്പഴ മേള സംഘടിപ്പിക്കുന്നത്
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ മേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് മാമ്പഴ മേള സംഘടിപ്പിക്കുന്നത്. മേയ് 30 മുതൽ ജൂൺ എട്ടു വരെ 'അൽ ഹംബ'എന്ന പേരിൽ നടക്കുന്ന മാമ്പഴ മേളയിൽ മാമ്പഴങ്ങൾ വാങ്ങാനും കാണാനും അവസരമുണ്ട്.
വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയർ വേദിയാകുന്ന മേളയിൽ ഇന്ത്യയിലെ വിവിധ തരം മാമ്പഴങ്ങളും, മാമ്പഴ അനുബന്ധ ഉൽപന്നങ്ങളുമുണ്ടാകും. ചൂടുകാലമായതിനാൽ പ്രദർശന വേദി ശീതീകരിച്ചതായിരിക്കും. ഇതാദ്യമായാണ് സൂഖ് വാഖിഫിൽ മാമ്പഴ പ്രദർശനവും വിൽപനയുമെത്തുന്നത്.