< Back
Qatar

Qatar
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി
|19 Oct 2023 7:07 AM IST
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ഖത്തർ മാസ്റ്റേഴ്സ് ഓപൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലാണ് ഒന്നാം നമ്പർ താരവും ലോകചാമ്പ്യനുമായ കാൾസനെ ഇന്ത്യൻ താരം അട്ടിമറിച്ചത്.
വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കല്‍ ചെസില്‍ കാൾസനെതിരെ വിജയം കാണുന്നത്. കറുത്തകരുക്കളുമായി കളിച്ച കാർത്തികേയൻ, 44 നീക്കങ്ങൾക്കൊടുവിലാണ് കാള്‍സനെ പിടിച്ചുകെട്ടിയത്.
തഞ്ചാവൂർ സ്വദേശിയാണ് 24കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ. നേരത്തെ, ഇതേ ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ മറ്റൊരു ഇന്ത്യൻ താരം എം. പ്രണേഷ് കാൾസനെ സമനിലയിൽ തളച്ചിരുന്നു.