< Back
Qatar

Qatar
ഖത്തറിൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് തുടക്കമായി
|6 Sept 2022 10:46 AM IST
അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഖത്തറിൽ തുടക്കമായി. 20 രാജ്യങ്ങളിൽ നിന്നായി 180 കമ്പനികളാണ് ഇത്തവണ പങ്കെടുക്കുന്നത്. കതാറയിലാണ് പ്രദർശനവും വിപണനവും നടക്കുന്നത്.
അറബ് ലോകത്തെ ഫാൽക്കൺ പ്രേമികളുടെ സംഗമ വേദിയാണ് കതാറ സ്‌ഹൈൽ ഫാൽക്കൺ മേള. ഫാൽക്കൺ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവുമാണ് മേളയുടെ ആകർഷണം. വിദേകമ്പനികൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം മേളയിൽ പ്രദർശിപ്പിക്കാം.

അൽഹുർ, ഷഹീൻ, ഗെയ്ര് ഫാൽക്കൺ തുടങ്ങി അപൂർവ്വയിനം ഫാൽക്കണുകളും പ്രദർശനത്തിനുണ്ട്. കഴിഞ്ഞ വർഷങ്ങളേക്കാൾ ഇത്തവണ പങ്കാളിത്തം 20 ശതമാനത്തോളം വർധിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. പ്രദർശനത്തോടൊപ്പം ഫാൽക്കൺ ലേലവും നടക്കും. വേട്ടയ്ക്കുള്ള ഉപകരണങ്ങളും സ്വന്തമാക്കാൻ അവസരമുണ്ടാവും. 2017ൽ തുടങ്ങിയ സ്‌ഹൈൽ മേളയുടെ 6ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.