< Back
Qatar
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ; 88 രാജ്യങ്ങള്‍ പങ്കെടുക്കും
Qatar

ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ; 88 രാജ്യങ്ങള്‍ പങ്കെടുക്കും

Web Desk
|
12 Sept 2023 12:11 AM IST

പരിസ്ഥിതിയും, കൃഷിയും പ്രമേയമാവുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർവേദിയൊരുക്കുന്നത്.

ദോഹ: ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയില്‍ 88 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. മൂന്നാഴ്ച മാത്രം ശേഷിക്കെ എക്സ്പോയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് പങ്കാളികളാകുന്ന രാജ്യങ്ങളുടെ കമ്മീഷണർ ജനറൽമാരുമായി സംഘാടകരുടെ അവസാന വട്ട അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഇതിനിടെയാണ് എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുെട എണ്ണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്.

പരിസ്ഥിതിയും, കൃഷിയും പ്രമേയമാവുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർവേദിയൊരുക്കുന്നത്. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകാരന്മാർ ഒത്തുചേരുന്ന എക്സ്പോ അവിസ്മരണീയമായ സംഗീത, കലാ, സാംസ്കാരിക വിരുന്ന് കൂടി സന്ദർശകർക്ക് സമ്മാനിക്കും.

Similar Posts