< Back
Qatar
Iranian Foreign Minister calls Qatari Prime Minister
Qatar

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി

Web Desk
|
5 March 2026 1:18 AM IST

തങ്ങൾ ഖത്തറിനെ ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

ദോഹ: സംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി. തങ്ങൾ ഖത്തറിനെ ആക്രമിച്ചിട്ടില്ലെന്ന് മന്ത്രി സംഭാഷത്തിൽ പറഞ്ഞു. മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ താത്പര്യങ്ങൾക്ക് നേരെയെന്ന് ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഖത്തറിനെ ആക്രമിച്ചിട്ടില്ലെന്ന വാദങ്ങൾ തള്ളി ഖത്തർ പ്രധാനമന്ത്രി ഹമദ് രം​ഗത്തുവന്നു.

വിമാനത്താവളം, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലടക്കം ഇറാൻ ആക്രമിക്കാൻ ശ്രമിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ആക്രമണങ്ങൾക്ക് മറുപടിയുണ്ടാകുമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി പറഞ്ഞു.

Similar Posts