< Back
Qatar
റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം
Qatar

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം

Web Desk
|
19 March 2026 9:04 AM IST

മേഖലയിൽ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായി മന്ത്രാലയം അറിയിച്ചു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു മേലെയുള്ള ലംഘനമാണെന്നും കർശന നിലപാട് സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാന്റാണ് റാസ് ലഫാനിലേത്. നേരത്തെ രണ്ടാഴ്ച മുമ്പ് ഇവിടേക്ക് നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ​ഗ്യാസ് ഉൽപാദനവും കയറ്റുമതിയും അധകൃതർ നിർത്തിവെച്ചിരുന്നു.

അതേസമയം, തുടർച്ചയായ ആക്രമണത്തിന് പിന്നാലെ ഇറാൻ എംബസി ഉദ്യോഗസ്ഥരെ ഖത്തർ പുറത്താക്കി. സൈനിക അറ്റാഷെ, സുരക്ഷാ അറ്റാഷെ എന്നിവരെയാണ് പുറത്താക്കിയത്. ഇവരുടെ ജീവനക്കാരോടും രാജ്യം വിടാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

Similar Posts