< Back
Qatar
ഇറാൻ പ്രസിഡന്റ് നാളെ ഖത്തറിൽ; ഖത്തർ അമീറുമായി ചർച്ച നടത്തും
Qatar

ഇറാൻ പ്രസിഡന്റ് നാളെ ഖത്തറിൽ; ഖത്തർ അമീറുമായി ചർച്ച നടത്തും

Web Desk
|
1 Oct 2024 10:12 PM IST

ഗസ്സയ്ക്ക് പുറമെ ലബനനിലേക്ക് കൂടി ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം

ദോഹ: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ നാളെ ഖത്തറിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇറാൻ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. നാളെ ലുസൈൽ പാലസിൽ അദ്ദേഹം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിന് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കും. ഗസ്സയ്ക്ക് പുറമെ ലബനനിലേക്ക് കൂടി ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം.

മേഖലയിലെ സംഘർഷാവസ്ഥ ഇരുനേതാക്കളും ചർച്ച ചെയ്യും. മറ്റെന്നാൾ ദോഹയിൽ നടക്കുന്ന മൂന്നാമത് ഏഷ്യ കോഓപ്പറേഷൻ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് പങ്കെടുക്കും. വിവിധ ഏഷ്യൻ രാഷ്ട്രത്തലവൻമാർ ഇറാൻ പ്രസിഡന്റിനൊപ്പം എസിഡി ഉച്ചകോടിക്ക് എത്തുന്നുണ്ട്.

Similar Posts