< Back
Qatar
ഖത്തര്‍ അമീര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Qatar

ഖത്തര്‍ അമീര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫൈസൽ ഹംസ
|
11 Jan 2022 9:44 PM IST

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള സംഭവവികാസങ്ങളും ചര്‍ച്ചയായി

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി, അമീരി ദിവാനില്‍ ‌ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ‌ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും അവലോകനം ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള സംഭവവികാസങ്ങളും ചര്‍ച്ചയായി.

Similar Posts