< Back
Qatar

Qatar
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധി
|30 Dec 2022 11:24 AM IST
വർഷാന്ത്യ ക്ലോസിങ്ങിനോടനുബന്ധിച്ച് ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് അധികൃതർ.
ജനുവരി രണ്ടിന് തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കുമെന്നും അവധി പ്രഖ്യാപിച്ച ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2008 ലെ മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.