< Back
Qatar

Qatar
കരിപ്പൂർ എയർപോർട്ട് റൺവേ വെട്ടിച്ചുരുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; ഖത്തർ കെഎംസിസി
|24 Dec 2022 11:23 PM IST
സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും കെഎംസിസി
കരിപ്പൂർ എയർപോർട്ട് റൺവേ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും വിമാനത്താവള വികസനത്തിനായി മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്നും ഖത്തർ കെഎംസിസി ആവശ്യപ്പെട്ടു.
സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും കെഎംസിസി ആരോപിച്ചു. കരിപ്പൂർ വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, ഇസ്മായിൽ ഹുദവി പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു