< Back
Qatar

Qatar
ഖത്തറിലെ മലയാളി സംരംഭകരെ ആദരിക്കാനൊരുങ്ങി കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ്
|27 Jun 2022 10:41 AM IST
ഖത്തറിലെ മലയാളി സംരംഭകരെ കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കാനൊരുങ്ങുന്നു. നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. മൈക്രോ, സ്മാള്‍, മീഡിയം എന്നീ കാറ്റഗറികളായാണ് അവാര്‍ഡുകള്‍ക്കായി സംരംഭകരെ പരിഗണിക്കുന്നത്.
ഗ്രോസറി, കഫ്റ്റീരിയ, റസ്റ്റോറന്റ്, സലൂണ്‍, സര്‍വീസ് തുടങ്ങിയ വിവിധ മേഖലയിലെ ചെറുകിട സംരംഭകരേയും നിര്‍മ്മാണ മേഖലയില്‍ തുടങ്ങി, വന്‍കിട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംരംഭകരേയും അവാര്‍ഡിനായി പരിഗണിക്കും. കൂടാതെ മികച്ച വനിത സംരംഭകയെയും പ്രത്യേകം ഉള്‍പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു. കെ.ഇ.സി രക്ഷാധികാരി എ.സി മുനീഷ് ഉദ്ഘാടനം ചെയ്തു. ശരീഫ് ചിറക്കല്‍, അസ്ഹര്‍ അലി എന്നിവര്‍ സംസാരിച്ചു.