< Back
Qatar
സംസ്ഥാന ബജറ്റ് പ്രവാസികളെ   നിരാശരാക്കിയെന്ന് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം
Qatar

സംസ്ഥാന ബജറ്റ് പ്രവാസികളെ നിരാശരാക്കിയെന്ന് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം

Web Desk
|
14 March 2022 10:53 AM IST

കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എല്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളെ നിരാശരാക്കിയെന്ന് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കോവിഡില്‍ മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യം ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചു. തൊഴില്‍ നഷ്ടപ്പെട്ടെ പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് ബജറ്റില്‍ പരാമര്‍ശം പോലുമില്ലെന്നും കള്‍ച്ചറല്‍ ഫോറം കുറ്റപ്പെടുത്തി.

പ്രസിഡണ്ട് എ.സി മുനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്ര മോഹന്‍, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറി മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Similar Posts