< Back
Qatar
കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു
Qatar

കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു

Web Desk
|
8 Jun 2023 9:44 PM IST

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഖത്തർ കെഎംസിസിയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ സഹഭാരവാഹികളെ അന്ന് തെരഞ്ഞെടുത്തിരുന്നില്ല,

മലപ്പുറം ജില്ലയിൽ നിന്നുള്ള കെ. മുഹമ്മദ് ഈസ, സിദ്ദീഖ് വാഴക്കാട്. റഹീം പാക്കഞ്ഞി കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നുള്ള അൻവർ ബാബു വടകര, ടിടികെ ബഷീർ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി കാസർകോട് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അശ്റഫ് ആറളം, അലി മൊറയൂർ , താഹിർ താഹക്കുട്ടി ,സൽമാൻ എളയിടം, ഫൈസൽ കേളോത്ത്, ഷമീർ പട്ടാമ്പി, വി. ടി.എം സാദിഖ് എന്നിവരെ സെക്രട്ടറിമാരായും നിയമിച്ചു, കോഴിക്കോട് നിന്നുള്ള ഡോക്ടർ അബ്ദുസമദ് ആണ് പ്രസിഡന്റ്, സലീം നാലകത്ത് ജനറൽ സെക്രട്ടറിയും പി എസ് എം ഹുസൈൻ ട്രഷററുമാണ്.

Related Tags :
Similar Posts