< Back
Qatar

Qatar
കെ.എം.സി.സി അംഗത്വ കാർഡ് വിതരണോദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി നിർവഹിക്കും
|5 Oct 2022 10:33 AM IST
ഖത്തർ കെ.എം.സി.സിയുടെ പുതിയ അംഗത്വ കാർഡ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി നിർവഹിക്കും. നാളെ വൈകിട്ട് ഏഴിന് അൽ അറബി സ്റ്റേഡിയം ക്ലബ് ഇൻഡോർ ഹാളിൽ ഡിജി കെ.എം.സി.സി എന്ന പേരിൽ നടക്കുന്ന അംഗത്വകാർഡ് വിതരണ ചടങ്ങിൽ കുടുംബംസംഗമത്തോടൊപ്പം കലാപരിപാടികളും അരങ്ങേറും .
ഖത്തർ കെ.എം.സി.സിയുടെ പുതിയ അംഗത്വ കാർഡുകൾ കെ.എം.സി.സി പ്രിവിലേജ് കാർഡായാണ് ഇനി അറിയപ്പെടുക. ലോയൽറ്റി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന കാർഡായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കെ.എം.സി.സി അംഗത്വ കാർഡ് കൈവശമുള്ളവർക്ക് ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ അഞ്ച് മുതൽ നാൽപ്പത് ശതമാനം വരെ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.