< Back
Qatar
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ   പ്രവേശിപ്പിച്ച കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു
Qatar

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു

Web Desk
|
23 Aug 2022 7:34 PM IST

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം, അഞ്ചൽ വയലാ സ്വദേശി ഖത്തറിൽ മരിച്ചു. മിന്നു ഭവനിൽ സുരേഷ് ബാബു(52)വാണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സുരേഷ് ബാബുവിനെ, ഒരാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് അൽ സദ്ദ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ: സിന്ധു സുരേഷ്. മക്കൾ: ഐശ്വര്യ എസ് ബാബു (സബ് എഡിറ്റർ-മാധ്യമം, കോഴിക്കോട്), അക്ഷയ എസ് ബാബു. സഹോദരങ്ങൾ: സന്തോഷ് കുമാർ, സന്ധ്യ കുമാരി. കൾച്ചറൽ ഫോറം റിപാട്രിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Similar Posts