< Back
Qatar
21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തർ ലോകകപ്പ്
Qatar

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തർ ലോകകപ്പ്

Web Desk
|
26 Dec 2022 11:36 PM IST

കഴിഞ്ഞ തവണ റഷ്യയില്‍ നടന്ന ലോകകപ്പിനാണ് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത്

ദോഹ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ ലോകകപ്പിനെ തെരഞ്ഞെടുത്തു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ബിബിസി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഖത്തര്‍ ലോകകപ്പ് ഒന്നാമതെത്തിയത്.

നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് സര്‍വെയില്‍ പങ്കെടുത്ത 78 ശതമാനം പേരും ഖത്തറിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. 2002 മുതല്‍ 2022 വരെയുള്ള ലോകകപ്പുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. രണ്ടാമതെത്തിയതും ഏഷ്യയില്‍ നടന്ന 2002ലോകകപ്പാണ്.

ജപ്പാനും കൊറിയയും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പ് 6 ശതമാനം വോട്ടാണ് നേടിയത്.2014 ബ്രസീല്‍ ലോകകപ്പാണ് മൂന്നാമത്. കഴിഞ്ഞ തവണ റഷ്യയില്‍ നടന്ന ലോകകപ്പിനാണ് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത് .ബിബിസി ന്യൂസ്ആണ് സര്‍വെ സംഘടിപ്പിച്ചത്.

Related Tags :
Similar Posts