< Back
Qatar

Qatar
ജി.സി.സിയിലെ ആദ്യ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റുമായി ലുലു ഗ്രൂപ്പ്
|13 Jan 2023 11:22 AM IST
ജി.സി.സിയിലെ ആദ്യ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റായി മാറി ഖത്തർ അൽ മെഷാഫിലെ ലുലു ഹൈപ്പർ മാർക്കറ്റ്. കാർബൺ മാനേജ്‌മെന്റ് പ്ലാൻ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നിവയിലൂടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ് യു.കെയുടെ പി.എ.എസ് 2060 സ്റ്റാൻഡേർഡ് അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്.
സുസ്ഥിര വികസനത്തോടും പരിസ്ഥിതിയോടുമുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഫലമാണ് നേട്ടമെന്ന് ലുലു ഗ്രൂപ്പ് ഡയരക്ടർ മുഹമ്മദ് അൽതാഫ് പറഞ്ഞു. ലുലുവിന്റെ അൽ മെഷാഫ് ബ്രാഞ്ചിന് കാർബൺ ന്യൂട്രാലിറ്റി പദവി ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.