< Back
Qatar

Qatar
മലബാര്‍ മഹോത്സവം സീസണ്‍ -2 ന് നാളെ തുടക്കം
|2 March 2022 7:25 PM IST
ദോഹ.കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന മലബാര്‍ മഹോത്സവം സീസണ്‍ 2 ന് നാളെ തുടക്കം.മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും.കോഴിക്കോട് ജില്ലാ കെഎംസിസിക്ക് കീഴിലുള്ള വിവിധ മണ്ഡലങ്ങള്‍ തമ്മിലാണ് മത്സരം.കോഴിക്കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം.പരിപാടിയുടെ ലോഗോ പ്രകാശനചടങ്ങ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസീസ് നരിക്കുനി, തായമ്പത്ത് കുഞ്ഞാലി, പി.വി മുഹമ്മദ് മൗലവി സംസാരിച്ചു.