< Back
Qatar

Qatar
മലപ്പുറം കോട്ടക്കല്‍ സ്വദേശി ഖത്തറില്‍ മരിച്ചു
|6 April 2022 1:04 PM IST
മലപ്പുറം കോട്ടക്കല്‍ സ്വദേശി പാലപ്പാറ പരവയ്ക്കല്‍ ഷബീറലി ഖത്തറില്‍ മരിച്ചു. 36 വയസായിരുന്നു. മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്ന ഷബീര്‍ അലി, ഖത്തര്‍ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം പ്രവര്‍ത്തകനാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കും.