< Back
Qatar

Qatar
മലയാളി യുവാവ് ഖത്തറിൽ നിര്യാതനായി
|16 Jan 2022 9:56 PM IST
മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്ന് ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഖത്തറിൽ മരിച്ചു. താനൂർ മുൻസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡൻറ് ടി.പി.എം അബ്ദുൽ കരീമിന്റെ മകൻ അംറാസ് അബ്ദുള്ള(31)യാണ് മരിച്ചത്. മൂന്ന് ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അംറാസ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകരും സുഹൃത്തുക്കളും അറിയിച്ചു.
Malayalee youth dies in Qatar