< Back
Qatar
Malayali youth dies of heart attack in qatar
Qatar

ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

Web Desk
|
5 Jun 2023 6:03 PM IST

പാലക്കാട് സ്വദേശി മുഹമ്മദ് ഇഫ്‌സാൻ യമാനി (24) ആണ് മരിച്ചത്

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പ് കൊളപ്പറമ്പില്‍ മുഹമ്മദ് ഇഫ്സാന്‍ യമാനിയാണ് മരിച്ചത്. 24 വയസായിരുന്നു. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കാപ്പില്‍ ഇസ്ഹാഖ് ആണ് പിതാവ്, മാതാവ് സാറ, സഹോദരിമാര്‍, റുക്സാന, ഫാത്തിമ സന. ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Similar Posts