< Back
Qatar
ഖത്തറിലെ വിദ്യാർഥികളെ മീഡിയ വൺ ആദരിക്കുന്നു; മീഡിയ വൺ മബ്‌റൂക് ഖത്തർ എഡിഷൻ രജിസ്‌ട്രേഷൻ തുടങ്ങി
Qatar

ഖത്തറിലെ വിദ്യാർഥികളെ മീഡിയ വൺ ആദരിക്കുന്നു; മീഡിയ വൺ മബ്‌റൂക് ഖത്തർ എഡിഷൻ രജിസ്‌ട്രേഷൻ തുടങ്ങി

Web Desk
|
12 Oct 2023 1:15 AM IST

നവംബർ അഞ്ചാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി

ദോഹ: ഖത്തറിലെ മിടുക്കരായ വിദ്യാർഥികളെ മീഡിയ വൺ ആദരിക്കുന്നു. പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഖത്തറിലെ വിദ്യാർഥികളെയാണ് മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സിലൂടെ ആദരിക്കുന്നത്. മബ്‌റൂക് ഖത്തർ എഡിഷന് രജിസ്‌ട്രേഷൻ തുടങ്ങി

കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ച് ഉന്നത വിജയം നേടിയവരെയാണ് മീഡിയ വൺ ആദരിക്കുന്നത്. 90 ശതമാനമോ കൂടുതലോ മാർക്ക് ലഭിച്ചവർക്ക് രജിസ്റ്റർ ചെയ്യാം. കുട്ടികൾ ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങിയവരാണെങ്കിൽ രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ സമയത്ത് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം. മബ്‌റൂക് ഖത്തർ . മീഡിയവൺ ഓൺലൈൻ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. നവംബർ അഞ്ചാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി.

Similar Posts