< Back
Qatar
മീഡിയ വണ്‍ ലിറ്റില്‍ സ്കോളര്‍; ഖത്തറിലെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Qatar

മീഡിയ വണ്‍ ലിറ്റില്‍ സ്കോളര്‍; ഖത്തറിലെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

Web Desk
|
14 Nov 2023 6:51 AM IST

മലായാളി വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയ വണ്‍ ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവത്തിന്റെ ഖത്തറിലെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

മലര്‍വാടി, ടീന്‍ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ചാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. മീഡിയ വണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശേരി, സിഐസി വൈസ് പ്രസിഡന്റ് അര്‍ഷദ് ഇ, എഫ്.സി.സി ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി, മലര്‍വാടി ടീമംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാം. മൂന്ന് റൌണ്ടുകളിലായാണ് മത്സരം നടക്കുന്നത്. നവംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. 10 ലക്ഷം രൂപയാണ് ഗ്രാന്റ് ഫിനാലെയിലെ വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്.

Similar Posts