< Back
Qatar
Mediaone business conclave Doha
Qatar

ടാൽറോപുമായി ചേർന്ന് മീഡിയവൺ ദോഹയിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ജനുവരിന് 17ന്

Web Desk
|
30 Dec 2023 9:29 PM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടേമേഷനും ബിസിനസ് രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പരിചയപ്പെടുത്തുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം.

ദോഹ: ടാൽറോപുമായി ചേർന്ന് ദോഹയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ജനുവരി 17ന് നടക്കും. നൂതന സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടേമേഷനും ബിസിനസ് രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പരിചയപ്പെടുത്തുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം.

അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ബിസിനസ് ലോകം. പുതിയ വെല്ലുവിളികൾ, പുതിയ അവസരങ്ങൾ, വരും വർഷങ്ങളിൽ ഈ വെല്ലുവിളികളെ നേരിടുന്നതിലും അവസരങ്ങൾ മുതലാക്കുന്നതിലും പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും നിർണായക പങ്കുവഹിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ ഖത്തറിലെ ബിസിനസുകാർക്ക് വഴികാട്ടുകയാണ് മീഡിയവൺ ടാൽറോപുമായി ചേർന്ന് സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ്.

വിവിധ ബിസിനസ് മേഖലകളിൽ എ.ഐ സ്വാധീനം എങ്ങനെയാകുമെന്ന് കോൺക്ലേവ് പരിശോധിക്കും. ബിസിനസ് സംരഭകർ ഏതൊക്കെ മേഖലകളിലാണ് ഇനി ഊന്നൽ നൽകേണ്ടത് എന്ന വിശദമായ പഠനം അവതരിപ്പിക്കും. എ.ഐ സപെഷ്യലിസ്റ്റുകൾ, മറ്റുസാങ്കേതിക വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിവർ ബിസിനസ് കോൺക്ലേവിൽ വിഷയങ്ങൾ അവതരിപ്പിക്കും. ദോഹ ഹോളിഡേ ഇന്നിൽ നടക്കുന്ന പരിപാടിയുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

Similar Posts