< Back
Qatar
MediaOne EduNext Career Counselling
Qatar

മീഡിയവൺ എജ്യുനെക്സ്റ്റ് കരിയർ കൗൺസിലിങ്; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

Web Desk
|
16 May 2023 7:47 AM IST

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർഥികൾക്ക് പ്രവേശനം

വിദേശത്ത് പഠനം ആഗ്രഹിക്കുന്നവർക്കായി മീഡിയവൺ സംഘടിപ്പിക്കുന്ന എജ്യുനെക്സ്റ്റ് കരിയർ കൗൺസിലിങും സ്‌പോട്ട് പ്രൊഫൈൽ അസസ്‌മെന്റിനുമുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.

മെയ് 20ന് ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർഥികൾക്കായിരിക്കും പ്രവേശനം. പ്രവേശനം സൗജന്യമാണ്.

വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ആർക്കൈസ് സ്റ്റഡി അബ്രോഡുമായി ചേർന്നാണ് എജ്യുനെക്സ്റ്റ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റികളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവസരം വിനിയോഗിക്കാം. മെയ് 20ന് വൈകിട്ട് മൂന്ന് മുതൽ രാത്രി വരെ ഈ രംഗത്തെ വിദഗ്ധർ കൌൺസിലിങ്ങും നിർദേശങ്ങളും നൽകും.

മികച്ച കോഴ്‌സുകൾ, യൂനിവേഴ്‌സിറ്രികൾ, സ്‌കോളർഷിപ്പ്, പാർട് ടൈം ജോലി സാധ്യത തുടങ്ങിയ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരമാകും എജ്യു നെക്സ്റ്റ്. കൂടുതൽ വിവരങ്ങള്‍ക്ക് +97431357221 എന്ന നമ്പറില്‍ വിളിക്കുക. +918921852573 എന്ന നമ്പറിലേക്ക് 'Register'എന്ന് വാട്‍സപ്പ് ചെയ്യുക.

Similar Posts