< Back
Qatar
മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാര്‍; സംഘാടക സമിതി രൂപീകരിച്ചു
Qatar

മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാര്‍; സംഘാടക സമിതി രൂപീകരിച്ചു

Web Desk
|
17 Jun 2022 1:12 PM IST

മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാറിന് അഡ്വ. ഇക്ബാല്‍ ജനറല്‍ കണ്‍വീനറായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നാസര്‍ ആലുവ, അബ്ദുല്‍ ഗഫൂര്‍, ശറഫുദ്ധീന്‍ സി, ഷബീബ് അബ്ദുറസാഖ്, റബീഹ് സമാന്‍, സിദ്ദിഖ് വേങ്ങര എന്നിവരെ തെരഞ്ഞെടുത്തു.

പ്രശസ്ത പിന്നണി ഗായിക മഞ്ജരി, സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തിലെത്തുന്ന ഹിഷാം അബ്ദുല്‍ വഹാബ്, കണ്ണൂര്‍ ശരീഫ്, സൂരജ് സന്തോഷ്, ക്രിസ്റ്റകല, ലക്ഷ്മി ജയന്‍ എന്നിവരടങ്ങിയ വന്‍ താരനിരയാണ് ഗീത് മല്‍ഹാറിനായി ഖത്തറിലെത്തുന്നത്.

ആസ്പയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ വൈകുന്നേരം 7 മുതല്‍ സംഗീതവിരുന്നിന് തുടക്കമാകും. സംഘാടക സമിതി യോഗത്തില്‍ മാധ്യമം-മീഡിയവണ്‍ കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ടിക്കറ്റ് മുഖേനയായിരിക്കും പരിപാടിയിലേക്കുള്ള പ്രവേശനം അനുവദിക്കുക. അന്വേഷണങ്ങള്‍ക്ക് 70207018, 66258968 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ക്യുടിക്കറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റെടുക്കാവുന്നതാണ്.

Similar Posts