< Back
Qatar
ഖത്തര്‍ മലയാളികള്‍ക്ക് മീഡിയവണിന്‍റെ സംഗീത നിശ; ഗീത് മല്‍ഹാര്‍ ഒരുങ്ങുക ജൂലൈ ഒന്നിന്
Qatar

ഖത്തര്‍ മലയാളികള്‍ക്ക് മീഡിയവണിന്‍റെ സംഗീത നിശ; ഗീത് മല്‍ഹാര്‍ ഒരുങ്ങുക ജൂലൈ ഒന്നിന്

ijas
|
12 Jun 2022 12:56 AM IST

ജൂലൈ ഒന്നിന്‍റെ രാവിനെ അവിസ്മരണീയമാക്കാന്‍ മലയാളക്കരയുടെ ഇഷ്ടഗായകര്‍ ദോഹ ആസ്പയര്‍ ലേഡീസ് ഹാളില്‍ ഒത്തുചേരും

ദോഹ: ഖത്തര്‍ മലയാളികളുടെ കോവിഡാനന്തര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മീഡിയവണ്‍ സംഗീത നിശയൊരുക്കുന്നു. ജൂലൈ ഒന്നിന് ആസ്പയര്‍ ലേഡീസ് ഹാളില്‍ നടക്കുന്ന ഗീത് മല്‍ഹാറില്‍ മഞ്ജരിയും ഹിഷാമും കണ്ണൂര്‍ ശരീഫും അടക്കമുള്ള ഗായകര്‍ ഖത്തര്‍ മലയാളികള്‍ക്ക് മുന്നിലെത്തും. കോവിഡ് കവര്‍ന്ന ആഘോഷങ്ങളില്ലാത്ത രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ നീങ്ങി ഖത്തര്‍ മലയാളികളുടെ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിക്കുകയാണ് മീഡിയവണ്‍. ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തര്‍ മലയാളികള്‍ക്ക് പ്രവാസികളുടെ പ്രിയ ചാനലിന്‍റെ സംഗീതോപഹാരമാണ് ഗീത് മല്‍ഹാര്‍.

ജൂലൈ ഒന്നിന്‍റെ രാവിനെ അവിസ്മരണീയമാക്കാന്‍ മലയാളക്കരയുടെ ഇഷ്ടഗായകര്‍ ദോഹ ആസ്പയര്‍ ലേഡീസ് ഹാളില്‍ ഒത്തുചേരും. മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫ്, ചടുലമായ താളങ്ങളുമായി സദസിനെ ഇളക്കിമറിക്കാന്‍ മഞ്ജരി, സൂരജ് സന്തോഷ്, കൃസ്തകല, സംസ്ഥാന അവാര്‍ഡിന്‍റെ നിറവിലെത്തുന്ന ഹിഷാം അബ്ദുല്‍ വഹാബ്, വയലിന്‍ മാന്ത്രികതയുമായി ലക്ഷ്മി ജയന്‍ എന്നിവര്‍ ഖത്തര്‍ മലയാളികളുടെ ആസ്വാദനത്തിന്‍റെ ആഘോഷത്തിന്‍റെ പുതിയ യുഗത്തിന് തിരിതെളിയുകയാണ്. പരിപാടിയുടെ ടിക്കറ്റുകള്‍ ഉടന്‍ തന്നെ സംഗീതാസ്വാദകര്‍ക്ക് സ്വന്തമാക്കാം.

Related Tags :
Similar Posts