< Back
Qatar
medical camp
Qatar

സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ജൂണ്‍ 9 ന്

Web Desk
|
25 May 2023 8:04 AM IST

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ജൂണ്‍ 9 ന് നടക്കും. ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബുമായി സഹകരിച്ചാണ് പരിപാടി.

രാവിലെ 7 മുതൽ വൈകുന്നേരം 4.30 വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിലാണ് ക്യാമ്പ് നടക്കുക. നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോ തെറാപ്പി, കാർഡിയോളജി, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം വിവിധ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും.

Similar Posts