< Back
Qatar
ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഹുക്ക നിരോധിച്ചു
Qatar

ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഹുക്ക നിരോധിച്ചു

Web Desk
|
7 Jan 2022 6:17 PM IST

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തീരുമാനം ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ‌മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക/ഷിഷെ നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നാളെ മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തീരുമാനം ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ‌മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കമ്പനികളും തൊഴിലാളികളും കോവിഡ് പ്രതിരോധ‌മാര്‍ഗങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കണം. കോവിഡ് വൈറസ് സംബന്ധമായ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലും നിന്നോ ടോള്‍ ഫ്രീ നമ്പറായ 16000 ല്‍ വിളിച്ചാലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts