< Back
Qatar
ഖത്തറിൽ ദന്തഡോക്ടർമാർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി പൊതുജനാരോഗ്യ മന്ത്രാലയം
Qatar

ഖത്തറിൽ ദന്തഡോക്ടർമാർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി പൊതുജനാരോഗ്യ മന്ത്രാലയം

Web Desk
|
9 July 2025 10:27 PM IST

'പ്രോമെട്രിക്' പ്ലാറ്റ്ഫോം വഴിയാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്

ദോഹ: ഖത്തറിലെ ദന്തൽ ആശുപത്രികളിൽ ജോലി ചെയ്യാൻ ഇനി യോഗ്യതാ പരീക്ഷ പാസാകണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പ്രൊഫഷണൽ രജിസ്‌ട്രേഷനും ലൈസൻസിംഗും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമാണ് ഈ പുതിയ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഖത്തറിൽ ദന്തൽ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഡോക്ടർമാരും ഇനി ഈ യോഗ്യതാ പരീക്ഷ പാസാകണം. 'പ്രോമെട്രിക്' പ്ലാറ്റ്ഫോം വഴിയാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. 3.5 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 150 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയിൽ വിജയിക്കാൻ 60 ശതമാനം മാർക്ക് നേടണം.

ഒന്നാം ശ്രമത്തിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും അവസരങ്ങൾ ലഭിക്കും. ഒരാൾക്ക് പരമാവധി അഞ്ച് തവണ പരീക്ഷ എഴുതാൻ അനുവാദമുണ്ട്.

Related Tags :
Similar Posts