< Back
Qatar
ലോകകപ്പ് ആരവമൊഴിഞ്ഞു; ഖത്തറിൽ മ്യൂസിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്
Qatar

ലോകകപ്പ് ആരവമൊഴിഞ്ഞു; ഖത്തറിൽ മ്യൂസിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്

Web Desk
|
24 Dec 2022 11:08 PM IST

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാം

ലോകകപ്പിന് പിന്നാലെ ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാം. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ഏഴ് മണിവരെയാണ് പ്രവര്‍ത്തന സമയം.ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഒളിമ്പിക് മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവയിലെല്ലാം പുതിയ സമയക്രമം ബാധകമാണ്. ലോകകപ്പ് സമയത്ത് രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശനം അനുവദിച്ചിരുന്നത്.

Related Tags :
Similar Posts