< Back
Qatar
മ്യൂസിക് നൈറ്റ് ഇന്ന് വൈകിട്ട് ഗ്രാൻറ്മാൾ ഏഷ്യൻ ടൗണിൽ
Qatar

മ്യൂസിക് നൈറ്റ് ഇന്ന് വൈകിട്ട് ഗ്രാൻറ്മാൾ ഏഷ്യൻ ടൗണിൽ

Web Desk
|
31 Oct 2022 11:28 AM IST

നവംബർ നാലിന് നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മീഡിയവൺ സുപ്രിംകമ്മിറ്റിയുമായും ഖത്തർ ടൂറിസവുമായും ചേർന്ന് നടത്തുന്ന മ്യൂസിക് നൈറ്റ് ഇന്ന് നടക്കും. ഗ്രാന്റ്മാൾ ഏഷ്യൻ ടൗണിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകിട്ട് 7 മണിക്ക് തുടങ്ങുന്ന മ്യൂസിക് നൈറ്റിൽ ബോളിവുഡ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. നവംബർ നാലിന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം നടക്കുന്ന പരിപാടിയിൽ ഫിഫ, സുപ്രിംകമ്മിറ്റി, ഖത്തർ ടൂറിസം പ്രതിനിധികൾ പങ്കെടുക്കും. ലോകകപ്പിന്റെ ട്രയൽ റൺ എന്ന നിലയ്ക്കാണ് ഖത്തർ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

സുനിധി ചൌഹാൻ, സലിം-സുലൈമാൻ തുടങ്ങിയ ഹിറ്റ്‌മേക്കേഴ്‌സാണ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആകർഷണം. ഖവാലി, സൂഫി-ബോളിവുഡ് ക്ലാസിക് ഗാനങ്ങളുമായി റാഹത്ത് ഫത്തേ അലി ഖാനും ലുസൈലിനെ സംഗീത സാന്ദ്രമാക്കും.

Similar Posts