< Back
Qatar
ദേശീയദിന പരേഡ് ലോകകപ്പ് ഫൈനൽ   മത്സരത്തിനു ശേഷം ലുസൈൽ ബൊളിവാർഡിൽ
Qatar

ദേശീയദിന പരേഡ് ലോകകപ്പ് ഫൈനൽ മത്സരത്തിനു ശേഷം ലുസൈൽ ബൊളിവാർഡിൽ

Web Desk
|
18 Dec 2022 3:08 PM IST

ഇന്ന് ലോകകപ്പ് ഫൈനലിനു പുറമേ, ദേശീയ ദിനംകൂടി ആഘോഷിക്കുന്ന ഖത്തറിന്റെ ഈ വർഷത്തെ ദേശീയ ദിന ഔദ്യോഗിക പരേഡ് ഇന്ന് രാത്രി നടക്കും. ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലുസൈൽ ബൊളിവാർഡിലാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിന പരേഡ് നടക്കുക.

ഫൈനൽ മത്സരത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക. ഖത്തർ സമയം രാത്രി 8 മുതൽ 9 വരെയാണ് നിലവിൽ പരേഡിന്റെ സമയമായി നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദിന കമ്മിറ്റിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Similar Posts