< Back
Qatar
native of Vadakara died in Qatar
Qatar

വടകര സ്വദേശി ഖത്തറിൽ മരിച്ചു

Web Desk
|
19 Dec 2023 11:30 PM IST

35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം, മൂന്നാഴ്ച മുമ്പ് മകള്‍ക്കൊപ്പം ഖത്തറിലെത്തിയതായിരുന്നു. ​

ദോഹ: വടകര സ്വദേശി ഖത്തറിൽ മരിച്ചു. ഏറാമല മേലത്ത് അബ്ദുൽ സലാം (67) ആണ് മരിച്ചത്. 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹം, മൂന്നാഴ്ച മുമ്പ് മകള്‍ക്കൊപ്പം താമസിക്കാന്‍ ഖത്തറിലെത്തിയതായിരുന്നു. ​ചൊവ്വാഴ്ച ഉച്ചയോടെ ഐൻഖാലിദിലെ താമസസ്ഥലത്തു വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനു പിന്നാലെയായിരുന്നു മരണം.

അൽ കിൻഡി ട്രേഡിങ്, ലിങ്ക്‌ ട്രേഡിങ് എന്നീ സ്ഥാപനങ്ങളുടെ പാട്ണറും കുന്നുമ്മക്കര മഠത്തിൽ പള്ളി മഹല്ല് കമ്മിറ്റി, നുസ്രത്തുൽ ഇസ്‌ലാം മദ്രസ എന്നിവയുടെ ഭാരവാഹിയുമാണ്. ഭാര്യ: നസീമ. മക്കൾ: നസ്റീൻ, നബീൽ. മരുമകൻ: മർസൂഖ്‌ വടകര. സഹോരങ്ങൾ: കുഞ്ഞമ്മദ്‌ മേലത്ത്‌ (റിട്ട. സർവയർ), മമ്മു മാസ്റ്റർ (റിട്ട. അധ്യാപകൻ), പരേതനായ കുഞ്ഞബ്ദുല്ല ഹാജി മേലത്ത്‌, കുഞ്ഞമ്മദ്‌ കുട്ടി മേലത്ത്‌ (ഖത്തർ), ശരീഫ, അബ്ദുൽ സമദ്‌ (ഖത്തർ).

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. മയ്യിത്ത്‌ നമസ്കാരം ബുധനാഴ്ച അസർ നമസ്കാര ശേഷം അബു ഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts