< Back
Qatar
Neeraj Chopra, Doha Diamond League, നീരജ് ചോപ്ര, ദോഹ ഡയമണ്ട് ലീഗ്
Qatar

ദോഹ ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്

Web Desk
|
6 May 2023 12:41 AM IST

ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. ഒളിമ്പിക്ക്സ് ചാമ്പ്യനായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെയും ടോക്കിയോ ഒളിമ്പിക്സിലെ സില്‍വര്‍ മെഡല്‍ ജേതാവ് ജേക്കബ് വാഡ്‍ലീചിനെയും പിന്നിലാക്കിയാണ് നീരജിന്‍റെ നേട്ടം.

88.63 മീറ്റര്‍ ദൂരമെറിഞ്ഞ് ജേക്കബ് വാഡ്‍ലീച് രണ്ടാം സ്ഥാനവും 85.88 മീറ്റര്‍ ദൂരമെറിഞ്ഞ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മൂന്നാം സ്ഥാനവും നേടി.

Similar Posts