< Back
Qatar

Qatar
ഖത്തറിൽ പുതിയ നാവിക അക്കാദമി ഉദ്ഘാടനം ചെയ്തു
|8 Feb 2023 3:58 PM IST
ഖത്തറിൽ പുതിയ നാവിക അക്കാദമി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. അൽ ഷമാലിലാണ് മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം അക്കാദമി പ്രവർത്തിക്കുന്നത്.
അക്കാദമിയിലെ അത്യാധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഖത്തർ അമീർ വിലയിരുത്തി. പ്രതിരോധ മന്ത്രി അടക്കമുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

