< Back
Qatar

Qatar
ലുസൈൽ ട്രാമിൽ പുതിയ ലൈൻ; QNB മെട്രോ സ്റ്റേഷനിൽ നിന്ന് തുടങ്ങി നഗരം ചുറ്റി മടങ്ങിയെത്താം
|6 Jan 2025 10:25 PM IST
ദോഹ: ഖത്തറിലെ ലുസൈൽ നഗരത്തിലെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രാം സർവീസിന് തുടക്കം. ലുസൈൽ ട്രാമിന്റെ മൂന്നാമത്തെ ലൈൻ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലെ പിങ്ക്, ഓറഞ്ച് ലൈനുകൾക്ക് പുറമെയാണ് ടർക്വിസ് ബ്ലൂലൈനിൽ കൂടി ട്രാം സർവീസ് നടത്തുന്നത്. ലുസൈൽ ക്യൂ.എൻ.ബി മെട്രോ സ്റ്റേഷനിൽ നിന്നും തുടങ്ങി നഗരം ചുറ്റി ലുസൈൽ ക്യുഎൻബിയിൽ തന്നെ ചെന്നെത്തുന്ന രീതിയിലാണ് സർവീസ്.
ലുസൈൽ സ്റ്റേഡിയത്തിൽ ഉൾപ്പെടെ നടക്കുന്ന കായിക മത്സരങ്ങൾ, ബൊളെവാദ് വേദിയാകുന്ന വിവിധ പരിപാടികൾ എന്നിവയ്‌ക്കെത്തുന്നവർക്ക് പുതിയ ലൈൻ സഹായകരമാകും. ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി 2022 ജനുവരിയിലാണ് ലുസൈൽ ട്രാം സവീസ് ആരംഭിച്ചത്. 2024 ഏപ്രിലിലായിരുന്നു രണ്ടാമത്തെ ലൈനായ പിങ്ക് ലൈൻ ഉദ്ഘാടനം നിർവഹിച്ചത്. ലെഗ്‌തൈഫിയ മുതൽ സീഫ് ലുസൈൽ നോർത് വരെയാണ് പിങ്ക് ലൈൻ ഓടുന്നത്.