< Back
Qatar
പുതുവത്സരാഘോഷം; ഖത്തറിൽ വെടിക്കെട്ടും ആഘോഷങ്ങളുമായി ലുസൈൽ ബൊലേവാദ്
Qatar

പുതുവത്സരാഘോഷം; ഖത്തറിൽ വെടിക്കെട്ടും ആഘോഷങ്ങളുമായി ലുസൈൽ ബൊലേവാദ്

Web Desk
|
26 Dec 2024 12:05 AM IST

ലുസൈൽ സ്റ്റേഡിയത്തോട് ചേർന്ന് ഒരു കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഇടനാഴിയാണ് ലുസൈൽ ബൊലേവാദ്

ദോഹ: ഖത്തറിൽ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമാകാൻ ലുസൈൽ ബൊലേവാദ്. വെടിക്കെട്ടും ഡ്രോൺ ഷോയും അടക്കമുള്ള കാഴ്ചകളാണ് ലുസൈലിൽ ഒരുക്കുന്നത്. ഖത്തറിൽ 2024നെ വരവേറ്റ പ്രധാന ആഘോഷ കേന്ദ്രമായിരുന്നു ലുസൈൽ ബൊലേവാദ്. ഇത്തവണയും വൈവിധ്യമാർന്ന കാഴ്ചകളും പരിപാടികളുമാണ് ലുസൈലിൽ ഒരുക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ വെടിക്കെട്ടും ഡ്രോൺ ഷോയും ഇത്തവണയുമുണ്ടാകും. ആഘോഷങ്ങൾക്ക് ഹരം പകരാൻ ഡിജെ ഷോയും ഒരുക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തോട് ചേർന്ന് ഒരു കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഇടനാഴിയാണ് ലുസൈൽ ബൊലേവാദ്. ലോകകപ്പ് മുതൽ ഖത്തറിലെ പ്രധാന ആഘോഷ കേന്ദ്രങ്ങളിലൊന്നാണിത്.

Similar Posts