നിസ്ഥാർ പാട്ടേലിനെ പ്രവാസി വെൽഫെയർ കാസർകോഡ് ജില്ല ആദരിച്ചു
|പഴയകാല ഫുട്ബോൾ താരവും ഖത്തർ പ്രവാസി കായിക രംഗത്തു മികച്ച സംഭാവന നൽകിയ ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം വൈസ് പ്രസിഡന്റ് കാസർകോഡ് കോടിക്കുളം സ്വദേശി നിസ്ഥാർ പാട്ടേലിനെ പ്രവാസി വെൽഫെയർ കാസർകോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.
ഈ വെള്ളിയാഴ്ച പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ജില്ലാ സാഹോദര്യ സംഗമത്തിലാണ് ആദരിച്ചത്. അതോടൊപ്പം നാടക രംഗത്ത് മികച്ച അഭിനയം കാഴ്ച വെക്കുന്ന നടൻ ലത്തീഫ് വടക്കേകാട്, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ജില്ലയിൽ നിന്നും മികച്ച വിജയം വരിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പ്രശസ്ത ഗായകൻ റാഫി നീലേശ്വരം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലത്തീഫ് വടക്കേകാട് ലഹരി ദുഷ്യങ്ങൾ വരച്ചു കാണിക്കുന്ന ഏകാഗ നാടകവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ, ജില്ലാ പ്രസിഡന്റ് ഷബീർ ടി എം സി, സംസ്ഥാന കമ്മറ്റി അംഗവും മുൻ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി കെ, സംസ്ഥാന ഭാരവാഹികളായ അനീസ് മാള, ഷാഫി ഇദ്റീസ്, നജ്ല നജീബ്, ജില്ലാ ഭാരവാഹികൾ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീൽ, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്‌നീം എന്നിവർ പങ്കെടുത്തു.